ദോഹ: 2026-2027 പുതിയ അധ്യയന വർഷത്തേക്കുള്ള സ്കൂൾ കലണ്ടർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. അധ്യാപകരും ജീവനക്കാരും ഓഗസ്റ്റ് 23 ഞായറാഴ്ച സർവീസിൽ പ്രവേശിക്കണം. ......
ദോഹ:ഖത്തറിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വിവിരങ്ങൾ പ്രചരിപ്പിച്ച ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് വാഷിംഗ്ടണിലെ ഖത്തറി മീഡിയ അറ്റാഷെ അലി അൽ അൻസാരി. സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഖത്തറിനെതിരായി വസ്തുതാവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ബെനറ്റ് ശ്രമിക്കുന്നതെന്ന് വാഷിംഗ്ടണിലെ ഖത്തർ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ അലി അൽ അൻസാരി ചൂണ്ടിക്കാട്ടി.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിന് അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ......
ദോഹ: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുകയും സർക്കാരിലേക്ക് സമർപ്പിച്ച് അനധികൃതമായി അവധി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത സംഭവത്തിൽ ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ പൗരത്വമുള്ള വനിത ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദേശത്തുള്ള ചിലരുമായി ചേർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയതിനാണ് പ്രധാന പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്. ......
ദോഹ: ഭൂമിയുടെ ശ്വാസകോശവും ജീവന്റെ തണൽച്ചില്ലകളുമായ
കണ്ടൽ കാടുകളുടെ സംരക്ഷണത്തിൽ പ്രതിബദ്ധത ആവർത്തിച്ച് ഖത്തർ.
പ്രകൃതിയുടെ അത്ഭുതപ്രതിഭാസവും തീരദേശത്തിന്റെ കാവലാളുമായ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലും വിപുലീകരണത്തിലുമാണ്അതീവ ശ്രദ്ധയാണ് രാജ്യം പുലർത്തുന്നതെന്ന് ഖത്തർ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയംവ്യക്തമാക്കി. ജൂലൈ 26-ന് ആചരിച്ച അന്താരാഷ്ട്ര മംഗ്രോവ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ്പ്രകൃതിസമ്പത്തിന്റെ ഈ ഹരിതകവചത്തെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചത്.
നിലവിൽ രാജ്യത്ത് ഏകദേശം 14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടൽക്കാടുകൾ പടർന്നുപന്തലിച്ചു നിൽക്കുന്നുണ്ട്. ......
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും വാദം കേട്ടശേഷം അന്തിമ തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. ......
തിരുവനന്തപുരം: നാടിനെ അഴിമതിമുക്തമാക്കുന്നതിനും സുതാര്യമായ ഭരണസംവിധാനം ഉറപ്പുവരുത്തുന്നതിനുമായി ആവിഷ്കരിച്ച 'പ്രൊജക്റ്റ് സീറോ വിസിൽ' പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും വെളിച്ചത്തുകൊണ്ടുവരാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിസിൽബ്ലോവർമാർക്ക് (അഴിമതി ചൂണ്ടിക്കാണിക്കുന്നവർക്ക്) പൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പരാതികൾ സമർപ്പിക്കാനുള്ള വിവരസാങ്കേതിക സംവിധാനങ്ങളാണ് പദ്ധതിക്ക് കീഴിൽ ഒരുക്കിയിട്ടുള്ളത്. ......
വിക്രം നായകനായ 'വീര ധീര ശൂരൻ' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ എസ്.യു. അരുൺകുമാർ പുതിയ സിനിമയിലേക്ക് കടക്കുന്നു.......
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 10.5 കോടി (105 മില്യൺ) ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി മാറി. ......
തിരുവനന്തപുരം: രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വ്യാജ ഓട്ടോമേറ്റഡ് ബോട്ടുകളെയും ടിക്കറ്റ് ബുക്കിംഗ് മാഫിയകളെയും തടയുന്നതിനായി ആഗസ്റ്റ് 1 മുതൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്.
കൗണ്ടറുകളിലെ തത്കാലിന് ടോക്കൺ സംവിധാനം
സ്റ്റേഷൻ കൗണ്ടറുകൾ വഴിയുള്ള തത്കാൽ ബുക്കിംഗിന് ഇനി മുതൽ ടോക്കൺ സംവിധാനം നിലവിൽ വരും.
എ.സി ടിക്കറ്റുകൾക്ക്: രാവിലെ 8.30 മുതൽ 9 വരെ 10 ടോക്കണുകൾ വീതം നൽകും.
നോൺ-എ.സി ടിക്കറ്റുകൾക്ക്: രാവിലെ 9 മുതൽ 9.30 വരെ 15 ടോക്കണുകൾ വീതം നൽകും.
ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രമേ ടോക്കൺ ലഭിക്കൂ. ......
ന്യൂഡൽഹി: കുറ്റാരോപിതന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തൊണ്ടിമുതലുകളോ ആയുധങ്ങളോ കണ്ടെടുക്കുന്നത് (ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 27) കൊലപാതകക്കേസുകളിൽ ഒരാളെ ശിക്ഷിക്കാൻ മാത്രമുള്ള ആധികാരിക തെളിവായി കരുതാനാകില്ലെന്ന് സുപ്രീം കോടതി. കണ്ടെടുത്ത വസ്തുക്കളും നടന്ന കുറ്റകൃത്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് മറ്റ് സ്വതന്ത്ര തെളിവുകളിലൂടെ പ്രോസിക്യൂഷന് സംശയരഹിതമായി തെളിയിക്കാൻ സാധിക്കണം.
1988-ൽ നടന്ന കൊലപാതകക്കേസിൽ ആറ് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി പുനഃസ്ഥാപിച്ചുകൊണ്ട് ജസ്റ്റിസ് ജെ.ബി. ......